ഈ മത്തങ്ങ എരിശേരിയുടെ രുചിയൊന്ന് വേറെ തന്നെ
വേണ്ട സാധനങ്ങള്‍
മത്തങ്ങ ചെറിയ കഷണങ്ങളാക്കിയത് -രണ്ട് കപ്പ്
ചെറുപയര്‍-അരക്കപ്പ്
ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി
അര സ്പൂണ്‍ മുളകുപൊടി
ആവശ്യത്തിന് ഉപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ചുവന്നുള്ളി - മൂന്നെണ്ണം
ജീരകം - ഒരു നുള്ള്
ചെറുപയര്‍ വേവിച്ച് മാറ്റി വയ്ക്കുക. തുടര്‍ന്ന് മത്തങ്ങക്കഷ്ണങ്ങളും വേറെ പാത്രത്തില്‍ വേവിക്കുക. നല്ലതുപോലെ വെന്തതിന് ശേഷം മത്തങ്ങ കഷ്ണങ്ങളും വേവിച്ച ചെറുപയറും ഒന്നിച്ച് ചേര്‍ക്കണം. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കിയെടുക്കണം. തേങ്ങ ചിരകിയത് ജീരകവും ഉള്ളിയും ചേര്‍ത്ത് അരച്ചെടുക്കണം. അധികം അരഞ്ഞ് പോകാതെ ശ്രദ്ധിക്കണം. ഈ അരപ്പ് മത്തങ്ങയ്ക്കും പയറിനുമൊപ്പം ചേര്‍ത്ത് ചെറുതീയില്‍ ചൂടാക്കിയെടുക്കണം. തുടര്‍ന്ന് കടുക് വറുത്തിടുക. അവസാനമായി അല്‍പ്പം തേങ്ങ ചിരകിയത് വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് മത്തങ്ങ എരിശേരിയിലേക്ക് ചേര്‍ക്കാം.